Skip to main content

ദേശീയ യുവജന ദിനാചരണം ഇന്ന്

    സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സംസ്ഥാന യുവജന കമ്മീഷന്‍, എന്‍ എസ് എസ് കാസര്‍കോട് ഗവ. കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് (12) ദേശീയ യുവജന ദിനം ആചരിക്കും.  കാസര്‍കോട് ഗവ. കോളേജില്‍ ഇന്ന് രാവിലെ  10 ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ  ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അരവിന്ദ്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ചിത്രകാരന്‍ ദിനേശന്‍ പൂച്ചക്കാട് പബ്ലിക് ക്യാന്‍വാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം  ഡോ. വി പി പി മുസ്തഫ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന യുവജനകമ്മീഷന്‍ അംഗം  കെ മണികണ്ഠന്‍ മുഖ്യാതിഥി ആയിരിക്കും. കാസര്‍കോട് ഗവ. കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. പി വിനയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
 

date