Skip to main content

സദസ്സില്‍ നിറഞ്ഞ് സാക്ഷരസാവിത്രി

സാവിത്രിയമ്മ 61 കൊല്ലത്തെ  ദുഖത്തിന് വിരാമമിട്ടതിന്റെ സന്തോഷത്തിലാണ്. 78 മത്തെ വയസ്സില്‍ പത്താം ക്ലാസ്സ് ജയിച്ചിട്ട് പറയുന്നു. ഒരു സര്‍ക്കാര്‍ ആഫീസില്‍ ചെന്നിട്ട് സ്വന്തമായി അപേക്ഷയെഴുതി ഒപ്പിട്ടു കൊടുക്കുന്നതില്‍ പരം സന്തോഷം മറ്റൊന്നിലും ഇല്ലായെന്ന്. നാലാംതരംവും ഏഴാംതരംവും  സാക്ഷരത സെന്ററില്‍ പഠിച്ച് പത്താംതരത്തില്‍ 65 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ ഇടുക്കിക്കാരിയാണ് സാവിത്രി ഭാസ്‌കരന്‍ എന്ന വീട്ടമ്മ. ഒമ്പതു വിഷയങ്ങളുണ്ട് പത്താം ക്ലാസ്സില്‍ പഠിക്കാന്‍. കണക്കും ഇംഗ്ലീഷുമാണ് പഠിക്കാന്‍ ബുദ്ധിമുട്ട്. കണക്ക് ചെയ്യുമ്പോള്‍ ഉത്തരം കിട്ടാറുണ്ട്. പക്ഷെ പഴയകാല കണക്കല്ലാ ഇപ്പോളുള്ളത് പ്രയോഗങ്ങളും വഴികളും ഒരുപാടുണ്ട്. അതുകൊണ്ട് കണക്കിനും ഇംഗ്ലീഷിനുമായി ട്യൂഷന്‍ ക്ലാസ്സില്‍ പോകുമാരുന്നുവെന്നും ഇവര്‍ പറയുന്നു. ട്യൂഷന്‍ ക്ലാസ്സിനു പോകുമ്പോള്‍ പലരും കളിയാക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ എന്തെല്ലാം നേടിയാലും വിദ്യ ഇല്ലെങ്കില്‍ മറ്റൊന്നുനില്ല എന്നതുകൊണ്ട് തനിക്കൊരു വിഷമവും ഉണ്ടായില്ലായെന്നും സാവിത്രിയമ്മ പറഞ്ഞു.
വിദ്യാഭ്യാസത്തില്‍ മാത്രമല്ല കലാരംഗത്തും ഒരുപടി മുന്നിലാണിവര്‍. ഒപ്പന,ഓട്ടംതുള്ളല്‍, സംഗീതം, നൃത്തം തുടങ്ങി വിവിധ മേഖലകളില്‍ നിന്നും അമ്പതോളം കുട്ടികള്‍ സാവിത്രിയമ്മയുടെ കീഴില്‍ അഭ്യസിക്കുന്നുണ്ട്.
 

date