Skip to main content

കൊല്ലം അറിയിപ്പുകള്‍

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: സിറ്റിംഗ് ആരംഭിച്ചു
പരവൂര്‍  പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ്  പി.എസ്. ഗോപിനാഥന്‍ കമ്മീഷന്‍ആശ്രാമം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍  സാക്ഷികളുടെ  മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. സംഭവത്തെപ്പറ്റി  കമ്മീഷന്‍ മുമ്പാകെ  സ്റ്റേറ്റ്‌മെന്റ്‌റ്   അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് സമന്‍സ്അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍  കമ്മീഷന്‍ സെക്രട്ടറി  റിട്ട. സബ് ജഡ്ജ്‌കെ. വാസുദേവനുമായി ബന്ധപ്പെടണം. ഫോണ്‍: 9495326050.

ടെക്‌നോളജി മാനേജ്‌മെന്റ് പരിശീലനം
    വ്യവസായ വാണിജ്യ ഡയറക്‌ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാഫിക്‌സ്/പ്രിന്റിംഗ് മേഖലയില്‍ ഒരു മാസത്തെ ടെക്‌നോളജി മാനേജ്‌മെന്റ് പരിശീലനത്തിന് പത്താം ക്ലാസ് ജയിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0474-2748395, 9526015398.

കമ്പ്യൂട്ടര്‍ കോഴ്‌സ്
ഐ.എച്ച.ആര്‍.ഡിയുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. യോഗ്യത:ഡി.സി.എ - പ്ലസ്ടൂ/പ്രീഡിഗ്രി, ഡി.ഡി.ടി.ഒ - എസ്.എസ്.എല്‍.സി, സി.സി.എല്‍.ഐ സയന്‍സ് - എസ്.എസ്.എല്‍.സി, പി.ജി.ഡി.സി.എ - ബിരുദംഎന്നിവയാണ്. അപേക്ഷ സമര്‍പ്പിക്കേണ്ടഅവസാന തീയതി ജനുവരി 25. എസ്.സി/എസ്.ടി/ഒ.ഇ.സിവിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും.വിശദവിവരങ്ങള്‍ 0476-2623597എന്ന നമ്പരില്‍ ലഭിക്കും.

തുല്യത ക്ലാസുകള്‍ നാളെ (ജനുവരി 13) മുതല്‍
    കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 2017-18 വര്‍ഷം തുല്യത പത്താംതരം, പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകള്‍ നാളെ (ജനുവരി 13) ആരംഭിക്കും. രജിസ്റ്റര്‍ ചെയ്തവര്‍ രാവിലെ 11.30ന് ജില്ലാ പഞ്ചായത്തില്‍ എത്തണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
    ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് ട്രാന്‍സ്‌ജെന്റേഴ്‌സിന് ഫോര്‍ വീലര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഡ്രൈവിംഗ് സ്‌കൂളുകളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 20ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0474-2790971 എന്ന നമ്പരിലും ലഭിക്കും.

തൊഴില്‍ നൈപുണ്യ പരിശീലനം
    ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം. ഏത് മേഖലയിലാണ് തൊഴില്‍ പരിശീലനം ആവശ്യമെന്ന് വ്യക്തമാക്കുന്നഅപേക്ഷ ബയോഡാറ്റ സഹിതം ജനുവരി 17 നകം സിവില്‍ സ്റ്റേഷനിലെ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലും 0474-2790971 എന്ന നമ്പരിലും ലഭിക്കും.

എല്‍.ഡി. ക്ലാര്‍ക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 17 മുതല്‍

    കൊല്ലം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് തസ്തികയുടെ സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. സാധ്യതാ പട്ടികയില്‍ ഉള്‍പ്പട്ടവരുടെ അസല്‍ പ്രമാണ പരിശോധന ജനുവരി 17 മുതല്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടക്കും. വയസ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്ത് അസല്‍ സഹിതം പ്രൊഫൈലില്‍ പറയുന്ന തീയതിയിലും സമയത്തും എത്തണം. വിശദാംശങ്ങള്‍ പ്രൊഫൈലില്‍ ലഭിക്കും.

date