Skip to main content

അധ്യാപികമാര്‍ക്ക് സാരിക്ക് മുകളില്‍ കോട്ട് വേണമെന്ന് നിര്‍ബന്ധമില്ല : വനിതാ കമ്മീഷന്‍ 

    സ്കൂള്‍ അധ്യാപികമാര്‍ സാരിക്ക് മുകളില്‍ കോട്ട് ധരിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാരോ മാനേജര്‍മാരോ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപികമാരുടെ വേഷത്തിന്‍റെ കാര്യത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് വിരുദ്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്ഥാപന അധികൃതര്‍ക്ക് അധികാരമി  ല്ലെന്ന് കമ്മീഷനംഗം ഷാഹിദാ കമാല്‍ ഉത്തരവിട്ടു. 
    പത്തനംതിട്ട മല്ലപ്പള്ളിയിലെ ആനിക്കാട് സെന്‍റ് മേരീസ് ഹൈസ്കൂള്‍ അധ്യാപിക ബീന നല്‍കിയ പരാതിയിലാണ് ഈ  നിര്‍ദേശം. മാനേജരുടെ നിര്‍ദേശം പാലിക്കാനാകാത്ത അധ്യാപികയ്ക്കെതിരെ നടപടകളിലേക്ക് കടന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതു സംബന്ധിച്ച് ആനിക്കാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും കമ്മീഷനോട് നടപടി അഭ്യര്‍ഥിച്ചിരുന്നു. പുരുഷ അധ്യാപകര്‍ക്കോ ഓഫീസ് ജീവനക്കാര്‍ക്കോ ഓവര്‍കോട്ട് ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. കമ്മീഷനംഗം സ്കൂളില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയ ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.                                                 (പിഎന്‍പി 82/18)

date