Post Category
ലാപ്‌ടോപ്പ് വിതരണം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. ബിരുദതലം മുതല്‍ മുകളിലോട്ടുള്ള 15 വിദ്യര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പ് നല്‍കിയത്. പദ്ധതി വിഹിതത്തില്‍ നിന്നും 583530 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ലിസിമോള്‍ ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വൈസ്പ്രസിഡന്റ് വൈ.മണിലാല്‍, സ്ഥിരം സമിതി അധ്യക്ഷരായ ഷൈജു, അമ്പിളി ജി.നായര്‍, അംഗങ്ങളായ എം.പി.ജോസ്, പ്രമോദ് എസ്.ചന്ദ്രന്‍, ശ്രീരേഖ, പ്രസന്നരാജന്‍, ലിസി ജോണ്‍സണ്‍, രാധാവേണു, മനോഹരന്‍, സാറാമ്മ സജി, ലേഖ ജയകുമാര്‍, ജെയ്‌സി കോശി, സെക്രട്ടറി പി.നന്ദകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ്.എല്‍ സുമ, വി.ആര്‍.അനുപമ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments