Skip to main content

റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

റേഷന്‍കാര്‍ഡ് സംബന്ധമായി  മതിയായ രേഖകള്‍ സഹിതം കോന്നി താലൂക്ക് സപ്ലൈ ആഫീസില്‍ സമര്‍പ്പിച്ച എല്ലാ അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിച്ച സാഹചര്യത്തില്‍ ഇതുവരെയും ആഫീസിലെത്തി റേഷന്‍കാര്‍ഡ് കൈപ്പറ്റാത്തവര്‍ ഈ മാസം 30നകം കൈപ്പറ്റണം. നിശ്ചിത സമയപരിധിക്കകം കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യും.  ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് അന്നുതന്നെ റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളതായി താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.

date