Skip to main content

എറണാകുളം അറിയിപ്പുകള്‍

പ്രവര്‍ത്തനം മാറ്റുന്നു

കൊച്ചി: എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ  കാര്യാലയവും, എക്‌സൈസ് റെയിഞ്ച് ഓഫീസും കച്ചേരിപ്പടി ജംഗ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച എക്‌സൈസ് സോണല്‍ കോംപ്ലക്‌സിലേക്ക് ജനുവരി 12-ന് പ്രവര്‍ത്തനം മാറ്റും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുക്കും.

വ്യവസായ യൂണിറ്റുകള്‍ക്ക് സൗജന്യ സെഡ് രജിസ്റ്റ്രേഷന്‍ ക്യാമ്പ്

കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ചതുര്‍ദിന സൗജന്യ   സെഡ് രജിസ്റ്റ്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

 ഉല്‍പ്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് സീറോ ഇഫെക്ട് സീറോ ഡീഫക്റ്റ് സാക്ഷ്യ പത്രം ലഭ്യമാക്കുന്നതിന് വേണ്ടിയാണു കേന്ദ്ര സര്‍ക്കാര്‍ സെഡ് രജിസ്‌ട്രേഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 22222 യൂണിറ്റുകള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് ഒഴിവാക്കിയിട്ടുണ്ട്. അതിനു ശേഷം രജിസ്റ്റ്രര്‍ ചെയ്യുന്ന യൂണിറ്റുടമകള്‍ ചാര്‍ജ്ജ് നല്‍കേണ്ടിവരും. 

സംസ്ഥാനത്തു നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം കലൂര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന യന്ത്ര പ്രദര്‍ശനമേളയിലെ സ്റ്റാള്‍ നമ്പര്‍ 103 ല്‍ ഒരുക്കിയിട്ടുണ്ട് . ഉദ്യോഗ്  ആധാര്‍ മെമ്മോറാണ്ടം, പാര്‍ട്ട് 2 രജിസ്‌ട്രേഷന്‍, എസ്.എസ്.ഐ  രജിസ്‌ട്രേഷന്‍ എന്നിവയിലേതെങ്കിലും ഒന്നിന്റെ പകര്‍പ്പും മൊബൈല്‍ഫോണും യൂണിറ്റുടമകള്‍ കൊണ്ടുവരേണ്ടാതാണെന്നു കേരള ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ. സലാഹുദീന്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

കാക്കനാട്: എടത്തല ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന പദ്ധതിക്കായി 50 ലിറ്ററിന്റെ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പോണി ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് 2.30 വരെ ടെണ്ടറുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9497683412. 

സുരക്ഷിതം 2018 

കാക്കനാട്: വ്യവസായശാലകളിലെയും കെട്ടിട നിര്‍മ്മാണ മേഖലയിലെയും തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഭീഷണിയാകുന്ന വിഷയങ്ങളില്‍ തൊഴിലാളികളിലും മാനേജ്‌മെന്റിലും അവബോധം സൃഷ്ടിക്കുന്നതിനായി ഓക്കുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് 2018 - വിഷന്‍ സീറോ പ്രാക്ടിക്കല്‍ സൊല്യൂഷന്‍ എന്ന വിഷയത്തില്‍ സുരക്ഷിതം 2018 എന്ന പേരില്‍ അന്താരാഷ്ട്ര സെമിനാറും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ജര്‍മനിയിലെ തൊഴില്‍ സുരക്ഷിതത്വ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിയൂട്ടറി ജര്‍മ്മന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഏജന്‍സി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 13 ന് രാവിലെ രാവിലെ 10 ന് കൊച്ചി റമദ റിസോര്‍ട്ടില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷത വഹിക്കും. ഇന്റര്‍നാഷണല്‍ സോഷ്യല്‍ സെക്യൂരിറ്റി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. കാള്‍ ഗെയ്ന്‍സ് നോട്ടല്‍ മുഖ്യപ്രഭാഷണം നടത്തും. ജര്‍മനിയില്‍ നിന്നുള്ള ഡോ. ജെന്‍സ് ജൂളിംഗ്, ഡോ. ക്രിസ്റ്റിയന്‍ ഫെല്‍ട്ടന്‍, ബര്‍നാഡ് മെര്‍സ്, ഇന്‍ഡോ-ജര്‍മ്മന്‍ ഫോക്കല്‍ പോയിന്റ്-പ്രിവന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി പ്രതിനിധി ബി.കെ. സാഹു തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണ, ഫാക്ടറി തൊഴിലാളി, മാനേജ്‌മെന്റ് രംഗത്തെ 400 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. തൊഴിലാളികള്‍ക്കാവശ്യമായ ആധുനിക ജര്‍മ്മന്‍ നിര്‍മ്മിത സ്വയരക്ഷ ഉപകരണങ്ങള്‍, ശ്വാസകോശ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്ന യൂറോപ്യന്‍ ഉപകരണങ്ങള്‍, കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി എന്നിവിടങ്ങളിലെ സുരക്ഷിതത്വ ആരോഗ്യ ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കും. കൂടാതെ കൊച്ചി പെട്രോനെറ്റ് എല്‍എന്‍ജി ഫാക്ടറിയുടെ ആധുനിക സുരക്ഷിതത്വ ക്രമീകരണങ്ങളുടെ തത്സമയ പ്രദര്‍ശനവുമുണ്ടാകും. ലേബര്‍ കമ്മീഷണര്‍ കെ. ബിജു, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ പി. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുക്കും. 

 

ഗ്രാഫിക്‌സ് ആന്റ് വെബ് ഡിസൈനിംഗ്

സൗജന്യ പരിശീലനം

കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന എഥിയോസ് എജ്യുക്കേഷണല്‍ ഇനീഷ്യേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പട്ടികജാതി  വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 4 മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വെബ് ഡിസൈനിംഗ് കോഴ്‌സിലേയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ഡിഗ്രിയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സ്ഥാപനത്തിന് നേരിട്ടോ, അപേക്ഷകര്‍ താമസിക്കുന്ന ജില്ലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ അപേക്ഷ സമര്‍പ്പിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത, സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കോഴ്‌സ് ഫീ, ഭക്ഷണവും താമസ സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842422256.

കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

കാക്കനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശേരി മേഖലാകേന്ദ്രത്തിലും കോതമംഗലം, ആലപ്പുഴ, ഏറ്റുമാനൂര്‍, പാമ്പാടി, ഹരിപ്പാട് ഉപകേന്ദ്രങ്ങളിലും ഫെബ്രുവരി

എട്ടിന് ആരംഭിക്കൂന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍

കംപ്യൂട്ടറൈസഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് (യോഗ്യത- ബി.കോം./പ്ലസ്ടു കൊമേഴ്‌സ്), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് -സോഫ്റ്റ്‌വെയര്‍ (യോഗ്യത- +2), കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി,

പട്ടികവര്‍ഗ്ഗം മറ്റു അര്‍ഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

കളമശ്ശേരി -0484 2551466, 0484 2541520, ആലപ്പുഴ- 0477 2254588,

ഏറ്റുമാനൂര്‍- 0481 2534820, പാമ്പാടി- 0481 2505900, കോതമംഗലം- 0485 2572921, ഹരിപ്പാട് -0479 2417020 

 

date