Skip to main content

യന്ത്രപ്രദര്‍ശനമേളയ്ക്ക് ഇന്ന് തുടക്കം

    കൊച്ചി: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള യന്ത്രപ്രദര്‍ശന മേള ഇന്നു മുതല്‍ 15 വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. മേളയുടെ ഉല്‍ഘാടനം 12ന് രാവിലെ 10.30ന് കായികയുവജന ക്ഷേമവകുപ്പ് മന്ത്രി  എ.സി .മൊയ്തീന്‍ നിര്‍വ്വഹിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശന  സമയം. പ്രവേശനം സൗജന്യമാണെന്ന് കേരള ഇന്‍സ്റ്റിറ്റിയട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റെ ചീഫ് എക്‌സിക്യൂട്ടീവ്  ഓഫീസര്‍ ഇ. സലാഹുദീന്‍ അറിയിച്ചു.
        വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍,  വിവധ തരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും,  കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവക്കാവശ്യമായ യന്ത്രങ്ങള്‍, സാങ്കേതികവിദ്യ എന്നിവ പ്രദര്‍ശിപ്പിക്കും. ഗവേഷണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ടാകും.

date