Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന വിദ്യാഭ്യാസ അവാര്‍ഡ്, ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കും വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ലയ്ക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 30 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. 

ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 27ന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222709.   

date