Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

പ്രധാനമന്ത്രി കൃഷി സിന്‍ചായ് യോജന പദ്ധതിയിന്‍ കീഴില്‍ മല്ലപ്പള്ളി, കോയിപ്രം ബ്ലോക്കുകളില്‍ ഓരോ എന്‍ജിനീയറെ വീതം കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിംഗ്/സിവില്‍ എന്‍ജിനീയറിംഗില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. നീര്‍ത്തട പരിപാലന പദ്ധതിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 27ന് രാവിലെ 9.30ന് കളക്ടറേറ്റില്‍ എഡിഎംന്റെ ചേംബറില്‍ ഹാജരാകണം. കൂടുതല്‍ വിവരം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2962686.                 

 

date