Skip to main content

സന്നിധാനത്ത് അന്നദാനം 16ന് വൈകിട്ട് ആരംഭിക്കും; ഒരേസമയം 2500 പേര്‍ക്ക് അന്നദാനം 

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ അന്നദാന വിതരണം ഈ മാസം 16ന് വൈകിട്ട് ആരംഭിക്കും. ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഒരേസമയം 2500 പേര്‍ക്ക് അന്നദാനത്തിനു സൗകര്യമുണ്ടായിരിക്കും. ഒരു ദിവസം 33000 ഭക്തര്‍ക്ക് വരെ അന്നദാന വിതരണം നടത്താനാകും. 

അന്നദാനത്തിന് എത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും ഭക്ഷണം നല്‍കുവാനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നത്. രാവിലെ ഏഴിന് ഉപ്പുമാവ്, കടല കറി, കരിപോട്ടി കാപ്പി, ഉച്ചയ്ക്ക് പൊന്നി പച്ചരി ചോറ്, അഞ്ച് കൂട്ടം കറി, വൈകിട്ട് നാട്ടരി കഞ്ഞി എന്നിവയാണ് പ്രധാനമായും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രാത്രി 11ന് ആവശ്യക്കാര്‍ക്ക് ഉപ്പുമാവ് വിതരണം ചെയ്യും. സന്നിധാനത്ത് അന്നദാന വിതരണത്തിന് 200 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.             

 

date