Skip to main content

പമ്പയിലെ അന്നദാനം 17ന് ആരംഭിക്കും;  ഒരേസമയം ആയിരം പേര്‍ക്ക് അന്നദാനം

ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പയിലെ അന്നദാനം ഈ മാസം 17ന് ആരംഭിക്കും. പമ്പ അന്നദാന മണ്ഡപത്തില്‍ ഒരേസമയം ആയിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി 11 വരെയാണ് അന്നദാനം നടക്കുക. പ്രഭാത ഭക്ഷണം രാവിലെ ഏഴിനും ഉച്ചയ്ക്ക് ചോറും വൈകിട്ട് കഞ്ഞിയുമാണ് അന്നദാനത്തിനായി ഒരുക്കുന്നത്. ഒരു ദിവസം ശരാശരി ഒന്‍പതിനായിരം മുതല്‍ പതിനായിരം പേര്‍ക്ക് വരെ പമ്പയില്‍ അന്നദാനം വിതരണം ഉണ്ടാകും.

കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും രാവിലേയും ഉച്ചയ്ക്കും ശരാശരി  മൂവായിരം പേര്‍ വീതവും വൈകിട്ട് നാലായിരം പേരുമാണ് അന്നദാനത്തിനെത്തിയത്. നാല്‍പതോളം ജീവനക്കാര്‍ അന്നദാന വിതരണത്തിനായി സേവനത്തിനുണ്ടാകും.

 

date