Skip to main content

ഹയര്‍സെക്കന്ററി - ഡിപ്പാര്‍ട്ട്‌മെന്റല്‍ അദ്ധ്യാപകരുടെ അന്തിമ  മുന്‍ഗണനാപട്ടിക പ്രസിദ്ധീകരിച്ചു

സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍ / ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍ (ജൂനിയര്‍) എന്നീ തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനം ലഭിക്കുന്നതിന് അപേക്ഷിച്ച എച്ച്.എസ്.എ/എല്‍.പി.എസ്.എ/യു.പി.എസ്.എ അദ്ധ്യാപകരുടെ അന്തിമ മുന്‍ഗണനാപട്ടിക (2011-15) പ്രസിദ്ധീകരിച്ചു. ലിസ്റ്റ്, സര്‍ക്കുലര്‍ എന്നിവ www.dhskerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹിസ്റ്ററി വിഷയത്തിന്റെ പട്ടിക കോടതി ഉത്തരവിന് വിധേയമായി പിന്നീട് പ്രസിദ്ധീകരിക്കും.

പി.എന്‍.എക്‌സ്.4726/17

date