Skip to main content

പ്രീമെട്രിക് ആനുകൂല്യം വിതരണം ചെയ്യണം

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ 2017-18 വര്‍ഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം സ്‌കൂള്‍ പ്രധാനാധ്യാപകരുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അതത് മേഖലാ ഓഫീസുകളില്‍ അക്വിറ്റന്‍സ് നല്‍കണം. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 20 വരെ www.scholarship.itschool.gov.in - ല്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4727/17

date