Skip to main content

കിറ്റ്‌സില്‍ സൗജന്യ പരിശീലനം

തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍ / മുനിസിപ്പാലിറ്റിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കിറ്റ്‌സില്‍ സൗജന്യമായി നടത്തുന്ന മള്‍ട്ടി ക്യുയിന്‍ കുക്ക് (6 മാസം), ട്രാവല്‍ കണ്‍സള്‍ട്ടന്റ് (6 മാസം) ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് (6 മാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു. പ്രായപരിധി : 18 നും 28 നും മദ്ധ്യേ. താല്‍പര്യമുള്ളവര്‍ കിറ്റ്‌സിന്റെ വെബ്‌സൈറ്റായ www.kittsedu.org- ല്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നീ രേഖകളുടെ പകര്‍പ്പുകളും മൂന്ന് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോയും സഹിതം എന്‍.യു.എല്‍.എം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്), റസിഡന്‍സി ബില്‍ഡിംഗ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ കിറ്റ്‌സില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍10.

പി.എന്‍.എക്‌സ്.4729/17

date