Skip to main content

സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതി - ഓണ്‍ലൈന്‍ രജിസ്ട്രഷന്‍ സംവിധാനം

കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 16/01/2018 മുതല്‍ ആരംഭിക്കുന്നു. പദ്ധതി പ്രകാരം പരമാവധി 10 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കുന്നതാണ്. ഗ്രാമപ്രദേശത്ത് 98,000/- രൂപവരെയും നഗരപ്രദേശത്ത് 1,20,000/- രൂപ വരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ 7% പലിശ നിരക്കിലും വായ്പ ലഭിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ബിരുദ തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (MBBS, BDS, BAMS, B.Tech, BHMS മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരമായിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. വായ്പാ തുകയുടെ 20% (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. ടി തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കുന്നതാണ്. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി വരുന്നത്. പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിന് തത്പരരായ പ്രൊഫഷണലുകള്‍ www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി 25/01/2018 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
date