Skip to main content

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഓഫിസ് അസിസ്റ്റന്റ് കരാര്‍ നിയമനം

കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസര്‍ച്ച് കമ്മിറ്റി ഫ്രണ്ട് ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കൂടിക്കാഴ്ച നടത്തും.  യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (മെഡിക്കല്‍ കോളേജിലെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം) വേതനം: 16,500 രൂപ.  പരമാവധി പ്രായം: 40 വയസ്.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10ന് രാവിലെ 10.30ന് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പി.എന്‍.എക്‌സ്.4732/17

date