Skip to main content

ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും : ബോധവത്കരണ ക്ലാസ് നടത്തി

നാട്ടാന പരിപാലന ചട്ടം റൂള്‍ 10 പ്രകാരമുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടുന്നതിനും ആനകളുടെ ക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി. ആന ഉടമകള്‍, ആന തൊഴിലാളികള്‍, ഉത്‌സവകമ്മിറ്റി ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി  ഒലവക്കോട് ആരണ്യഭവന്‍ കോംപ്ലക്‌സിലുള്ള വൈല്‍ഡ് ലൈഫ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ക്ലാസ് ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ അധ്യക്ഷനായി .

സാമൂഹിക വനവത്ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.പ്രേംകുമാര്‍ , അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീകുമാര്‍,    അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് അജിത്ത്.കെ.രാമന്‍,  വെറ്റിനറി സര്‍ജന്‍ ഡോ: രാജീവ്, ഡബ്ള്‍.യു. ഡബ്ള്‍.

യു. എഫ് ജില്ലാ കോര്‍ഡിനേറ്റര്‍ .എം.വി. ജോണ്‍സണ്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ  അസി.സ്റ്റേഷന്‍ ഓഫീസര്‍ , .കെ.രാധാകൃഷ്ണന്‍, വെറ്റിനറി സര്‍ജന്‍ ഡോ: പൊന്നുമണി , പാലക്കാട് സോഷല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍  എ.കെ. രാജീവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു. 

date