Skip to main content

എം.വി.ആര്‍ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി, ബി.ഫാം ആദ്യഘട്ട അലോട്ട്‌മെന്റ്

കണ്ണൂര്‍ പറശ്ശിനിക്കടവ് എം.വി.ആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വ്വകലാശാല അംഗീകരിച്ച 2017-18 വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് (ആയൂര്‍വേദം), ബി.ഫാം (ആയൂര്‍വേദം) കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്ട്‌മെന്റ് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ ഏഴിനകം കോളേജില്‍ ഹാജരായി നിര്‍ദ്ദിഷ്ട ഫീസ് ഒടുക്കി പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ ഒഴിവാക്കി രണ്ടാം ഘട്ട അലോട്ട്‌മെന്റ് നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഫോണ്‍ : 0471 - 2560361.

പി.എന്‍.എക്‌സ്.4740/17

date