പി ജെ കുര്യന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതി: അവലോകനയോഗം ചേര്‍ന്നു
പ്രഫ: പി ജെ കുര്യന്‍ എം പിയുടെ പ്രാദേശിക വികസന പദ്ധതിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ട്രേറ്റില്‍ അവലോകനയോഗം ചേര്‍ന്നു. വികസന പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണ പ്രവൃത്തികളുടെ ഓഫീസ് നടപടികള്‍ക്കുപരിയായി സമൂഹത്തിന് ഉപകാരപ്പെടണമെന്ന ബോധ്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും എം പി പറഞ്ഞു. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ മുരളീധരന്‍ നായര്‍, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍മാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ 2017-18 കാലഘട്ടത്തിലേക്ക് 594.35 ലക്ഷം രൂപയുടെ 129 പ്രവൃത്തികള്‍ക്ക് നിര്‍ദേശം നല്‍കിയതില്‍ 242.36 ലക്ഷം രൂപയുടെ 54 പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കി. മല്ലപ്പള്ളി ബ്ലോക്കില്‍ നാല് ലക്ഷം രൂപയുടെ വട്ടക്കാല- കുറ്റെഞ്ചിറ റോഡ് നിര്‍മാണത്തിനായി ഉപഭോക്തൃ സമതി രൂപീകരിച്ചു. കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ തുരുത്തേല്‍-കല്ലനാവെളിക്കുന്നു റോഡിന്‍റെ 4.99 ലക്ഷം രൂപയുടെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ക്ക് കരാറായി. കോയിപ്പുറം ബ്ലോക്കിലെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നാല് ലക്ഷം രൂപുയുടെ വെളൂര്‍പാടി - സെമിത്തേരി റോഡിന്‍റെ ഇന്‍റര്‍ലോക്ക് പാകല്‍ ജോലിക്ക് ഭരണാനുമതിയായി. അരുവിക്കുഴി ജങ്ഷനില്‍ ഹൈമാസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാവും. പന്തളം ബ്ലോക്കിന്‍റെ കീഴില്‍ കുളനട ഗ്രാമപഞ്ചായത്തില്‍ ഏഴ് ലക്ഷം രൂപയുടെ പുനക്കുന്ന് പട്ടികജാതി കോളനി- കുരൂറ്റ്മോടി കോളനി റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ വച്ചു. പുളിക്കീഴ് ബ്ലോക്കില്‍ പെരിങ്ങര ഗ്രാമപഞ്ചായത്തില്‍ ഏഴു ലക്ഷം രൂപയുടെ പുതുപറമ്പില്‍പടി-എടപ്രാല്‍പടി റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതി അനുമതി ലഭിച്ചു. ചേരിച്ചിറ കോളനി നടപ്പാത നിര്‍മാണത്തിനുള്ള എസ്റ്റിമേറ്റ് നടപടികള്‍ ആരംഭിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലില്‍ ലക്ഷം വീട്- കിളന്നമുറിപ്പാടി റോഡിന്‍റെ പാര്‍ശ്വസംരക്ഷണത്തിനും കോണ്‍ക്രീറ്റിങ്ങിനുമായി 4.50 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ഉപഭോക്തൃ സമിതി രൂപീകരിച്ചു. കോന്നി വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ നാല് ലക്ഷം രൂപയുടെ സെന്‍റ് ഇഗ്നേഷ്യസ് ചര്‍ച്ച്-മൃഗാശുപത്രി റോഡ് നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ വച്ചു. റാന്നി നാരാംമൂഴി റബ്ബര്‍ബോര്‍ഡ് റോഡിന്‍റെ നിര്‍മാണത്തിന് കരാര്‍ വച്ചു. തിരുവല്ല-പത്തനംതിട്ട മുനിസിപ്പാലിറ്റികളില്‍ ബാര്‍ അസോസിയേഷന്‍ ലൈബ്രറിയിലേക്ക് ബുക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
(പിഎന്‍പി 154/18)
- Log in to post comments