Skip to main content

ആറډുള മണ്ഡലത്തിലെ  പ്രൈമറി സ്കൂളുകള്‍ ഹൈടെക് ആകുന്നു

വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പഠനത്തില്‍ ഏര്‍പ്പെടുന്നതിന് ആറډുള മണ്ഡലത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ഒന്നാം ഘട്ടമായി മണ്ഡത്തിലെ മുഴുവന്‍ പ്രൈമറി വിദ്യാവലയങ്ങളിലും ഈ മാസം തന്നെ ഐ.ടി ഉപകരണങ്ങള്‍ ലഭ്യമാക്കും കെല്‍ട്രോണിന്‍റെ സാങ്കേതിക സഹായത്തോടു കൂടിയാണ് പരിപാടി നടപ്പാക്കുന്നത്. വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഇതിനായി 28 ലക്ഷം രൂപ ഈ വര്‍ഷം ചെലവഴിക്കും. പരിപാടിയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ മണ്ഡലത്തിലെ മുഴുവന്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും ഈ സൗകര്യം ഒരുക്കും. ക്ലാസ് റൂമില്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠിപ്പിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും മണ്ഡത്തിലെ ഗവണ്‍മെന്‍റ് സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം വെട്ടിപ്പുറം ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ ചേര്‍ന്നു. വീണാ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ബി.പി.ഒ കെ.ജി മിനി അധ്യക്ഷത വഹിച്ച യോഗത്തില്‍ കെല്‍ട്രോണ്‍ എഞ്ചിനിയര്‍ തോമസ് ജോസഫ്, രാജേഷ് എസ് വള്ളിക്കോട്, പി.ജി സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.                                          (പിഎന്‍പി 155/18)
 

date