കളക്ടറുടെ താലൂക്ക് പരാതി പരിഹാര അദാലത്ത്, ഹോസ്ദുര്‍ഗ് ലഭിച്ചത് 118 അപേക്ഷകള്‍
ജില്ലാ കളക്ടര്‍ നടത്തിയ ഹോസ്ദുര്‍ഗ് താലൂക്ക് തല അദാലത്തില്‍ മൊത്തം 117 പരാതികള്‍ സ്വീകരിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ നടത്തിയ പരാതി പരിഹാരഅദാലത്തിലാണ് വിവിധ വകുപ്പുകളിലായി ഇത്രയും പരാതികള്‍ പരിഗണിച്ചത്. ജില്ലയില്‍ ഈ വര്‍ഷം നടത്തിയ ആദ്യത്തെ താലൂക്ക്തല അദാലത്തായിരുന്നു ഇവിടെ നടന്നത്.
ഇന്നലെ മാത്രം ലഭിച്ചത് 50 പരാതികളാണ്. 68 പരാതികള്‍ ഈ മാസം 12 വരെ വരെ ലഭിച്ചിരുന്നു. അതില്‍ 48 അപേക്ഷകള്‍ റവന്യു വകുപ്പുമായും ഇരുപതെണ്ണം മറ്റു വകുപ്പുകളുമായും ബന്ധപ്പെട്ടതായിരുന്നു.അങ്ങനെ മൊത്തം 118 പരാതികളാണ് പരിഗണിച്ചത്. ഭൂരിഭാഗം പരാതികളിലും പരിഹാരമുണ്ടാക്കി. ബാക്കിയുള്ളത് നടപടികള്‍ക്കായി വിവിധവകുപ്പുകള്‍ക്ക് കൈമാറി. എഡിഎം:എന്‍. ദേവീദാസ്, ആര്‍ ഡിഒ സി ബിജു, ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) കെ.രവികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍(എന്‍ഡോസള്‍ഫാന്‍ സെല്‍ ) അബ്ദുറഹ്മാന്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ ശശിധരന്‍പിള്ള, എല്‍ ആര്‍ തഹസില്‍ദാര്‍ (ഭൂരേഖ) രാജലക്ഷ്മി, കാസര്‍കോട് ലാന്‍ഡ് ട്രിബൂണല്‍ തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയിലെ വില്ലേജ് ഓഫീസര്‍മാര്‍ പങ്കെടുത്തു.
- Log in to post comments