Skip to main content

പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കാക്കനാട് - പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. 

 

പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കളക്ടര്‍ റിപ്പോര്‍ട്ട് തേടി. പൈപ്പ്ലൈനിലെ ചോര്‍ച്ച പരിഹരിച്ച് അടിയന്തരമായി റോഡ് പൂര്‍വസ്ഥിതിയിലാക്കാനും കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

date