Skip to main content

ആരോഗ്യ ജാഗ്രതാ സന്ദേശയാത്ര നാളെ (22)

    പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആരോഗ്യ ജാഗ്രതാ സന്ദേശയാത്ര നാളെ (22) മുതല്‍ 27 വരെ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നടക്കും. സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് ചിറ്റാര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കും. ആരോഗ്യ ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വാഹനം, കാക്കാരിശ്ശി നാടകം, എക്സിബിഷന്‍ തുടങ്ങിയവ യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ സമാപനം 27ന് വൈകിട്ട് നാലിന് അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കും.                                   (പിഎന്‍പി 164/18) 

date