അയ്യന്‍കാളി സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷക്ക് അപേക്ഷിക്കാം
അയ്യന്‍കാളി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാതലത്തില്‍ മത്സര പരീക്ഷ നടത്തുന്നു. 2017-18 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ ഫെബ്രുവരി 24ന് ഉച്ചക്ക് രണ്ടിനാണ് പരീക്ഷ നടക്കുക.
കുടുംബ വാര്‍ഷിക വരുമാനം 50000 രൂപയില്‍ താഴെയുള്ളവരായിരിക്കണം. പേര്, രക്ഷിതാവിന്റെ പേര്, ക്ലാസ്, സമുദായം, വാര്‍ഷിക വരുമാനം, വയസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ മേലൊപ്പ് സഹിതം നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി അഞ്ചിനകം നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 10-ാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. വിവരങ്ങള്‍ക്ക് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസുമായോ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 04931 220315, 9496070368.
- Log in to post comments