ചികിത്സിക്കുന്നവര്‍ പ്രാപ്തരാകണം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്
സാങ്കേവിദ്യകളും ചികിത്സാസൗകര്യങ്ങളും വന്‍തോതില്‍ വളര്‍ന്നെങ്കിലും ചികിത്സിക്കാന്‍ പ്രാപ്തിയില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പറപ്പൂക്കര സഹകരണബാങ്കിന്റെ നീതി മെഡിക്കല്‍സ്റ്റോര്‍ നന്തിക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ചികിത്സിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായം ചെയ്യാനാണ് സംസ്ഥാനസര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിതയ്യാറാക്കിയിട്ടുള്‌ളതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന സേവനങ്ങള്‍ നടപ്പാക്കുന്നതില്‍ സഹകരണമേഖല മുന്‍പന്തിയിലാണെന്നും അദ്ധേഹം പറഞ്ഞു. ബാങ്ക്പ്രസിഡന്റ് പി.കെ പ്രസാദ് അദ്ധ്യക്ഷതവഹിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തികജയന്‍ ആദ്യവില്‍പ്പന നടത്തി. പി.കെ വേലായുധന്‍ എന്‍.കെ രാമന്‍കുട്ടി, എം. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments