Skip to main content

തോമസ് ചാണ്ടി എംഎൽഎയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് നേതാക്കളുടെ നിര

ആലപ്പുഴ: അന്തരിച്ച മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ഭൗതിക ശരീരം വീട്ടിലേക്കെത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ സംസ്ഥാന മന്ത്രിമാർ അടക്കമുള്ളവരുടെ നീണ്ട നിരയാണ് എത്തിച്ചേർന്നത്.  മന്ത്രിമാരായ എ.കെ ബാലൻ, എ.കെ ശശീന്ദ്രൻ എന്നിവർ എം. എൽ.എയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി,  എം.എൽ.എ മാരായ ചിറ്റയം ഗോപകുമാർ, കോവൂർ കുഞ്ഞുമോൻ, അനൂപ് ജേക്കബ് തുടങ്ങി ഭരണ പ്രതിപക്ഷ ഭേദമന്യേ നിരവധി നേതാക്കളാണ് ആദരാഞ്ജലികൾ അർപ്പിക്കാനായി തോമസ് ചാണ്ടിയുടെ വസതിയിലേക്ക് എത്തിയത്.  ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും നാട്ടുകാരും തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കൈനകരി പൂപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ചേർന്നു.

date