Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജിലെ വാഹനത്തിലേക്ക് ഗ്രീസ്- 1കിലോ, വെയിസ്റ്റ്- 200ഗ്രാം, വീല്‍ സിലിണ്ടര്‍- ഒരെണ്ണം, എഫ്.എല്‍.എച്. വീല്‍ ബെയറിംഗ് (ഇന്നര്‍)- ഒരെണ്ണം, എഫ്.എല്‍.എച്. വീല്‍ ബെയറിംഗ് (ഔട്ടര്‍)- ഒരെണ്ണം, ഫ്‌ളുയിഡ്- 500എംഎല്‍, ഓയില്‍ സീല്‍- രണ്ട് എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി 10ന് ഉച്ചക്ക് 12വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷന്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2282015

ഐആംഫോര്‍ ആലപ്പി:

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

ആലപ്പുഴ: ഐആംഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി സേവ് ദി ചില്‍ഡ്രന്റെ സഹായത്തോടെ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു. കുടുംബശ്രീ മുഖേന തയ്യല്‍ പരിശീലനം ലഭിച്ച് സംരഭകരായവര്‍ക്കും 2018ലെ പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട വനിതകള്‍ക്കുമടക്കം 236 തയ്യല്‍ മെഷീനുകളാണ് വിതരണം ചെയ്തത്. കുടുംബശ്രീ ജില്ല മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു തയ്യല്‍ മെഷീനുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഐആം ഫോര്‍ ആലപ്പി ലയസണ്‍ ഓഫീസര്‍ പി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. അവിനാഷ് സിംഗ് പദ്ധതി വിശദീകരിച്ചു. പി. സുനില്‍, പൊന്നമ്മ, ജയപ്രകാശ്, ജിസ്‌ന അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

 

date