Skip to main content

ഔദ്യോഗിക ഭാഷാ വാരാചരണം സമാപനം ഇന്ന് (ഏഴിന്)

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെ സമാപനം ഇന്ന് (ഏഴിന്) രാവിലെ 10ന്   കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഉദ്ഘാടനം ചെയ്യും. വാരാചരണത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി നടത്തിയ മലയാളം കേട്ടെഴുത്ത്,   ഫയല്‍ എഴുത്ത്, കവിതാലാപനം, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ വാര്‍ത്താവതരണം എന്നീ മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. 

ഡെപ്യുട്ടി കളക്ടര്‍മാരായ പി. അജന്താകുമാരി, വി.ബി,ഷീല, പി.ടി. ഏബ്രഹാം, എന്‍. ജയശ്രീ, ആര്‍.ഐ. ജ്യോതിലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ സാജന്‍ കുര്യാക്കോസ് , എല്‍എ സ്‌പെഷല്‍ തഹസീല്‍ദാര്‍ വി.ടി. രാജന്‍ എന്നിവര്‍ പങ്കെടുക്കും.      

(പിഎന്‍പി 2972/17)

date