പട്ടയമേള ജനുവരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ജില്ലയില്‍ പട്ടയമേള ജനുവരി അവസാനം നടത്താനാകുമെന്ന്് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്. പട്ടയവിതരണ നടപടികളുടെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന റവന്യു ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ മൂന്നാമത്തെ പട്ടയമേളയാണ് ജനുവരിയില്‍ നടത്തുക. 1993ലെ വനഭൂമി ക്രമീകരണ റൂള്‍ പ്രകാരവും 1964ലെ ഭൂമിപതിവു ചട്ടപ്രകാരവുമുള്ള പട്ടയങ്ങളാണു വിതരണം ചെയ്യുന്നത്.
ജില്ലയില്‍ അര്‍ഹതപ്പെട്ട എല്ലാവര്ക്കും പട്ടയം നല്‍കുക എന്ന ലക്ഷ്യത്തോടെ ഭൂമിപതിവ് ഓഫിസുകളായ പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, മുരിക്കാശ്ശേരി, ഇടുക്കി, കരിമണ്ണൂര്‍, രാജകുമാരി എന്നിവയിലും ഇടുക്കി, തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കാഫീസുകള്‍ കേന്ദ്രീകരിച്ചു യുദ്ധകാലാടിസ്ഥാനത്തിലുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് ഹരികുമാര്‍, സാബു കെ ഐസക്, ജോളി ജോസഫ്, എം.എന്‍ രതി, ജില്ലയിലെ തഹസീല്‍ദാര്‍മാര്‍, സര്‍വെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments