മോഡല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം
തിരുവനന്തപുരം ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തി ല്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ഈ മാസം 30ന് രാവിലെ 9.30ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.
അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന നിലവില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ സ്ഥാപന മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എത്തണം. ആറ്, ഏഴ് ക്ലാസുകളിലെ പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, ഒമ്പത്, 10 ക്ലാസുകളിലേത് ജില്ലാതലത്തിലുള്ള ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും. (പിഎന്‍പി 197/18)
- Log in to post comments