Post Category
രാത്രികാല മൃഗചികിത്സ പദ്ധതിയില്‍ വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കി വരുന്ന രാത്രികാല അടിയന്തിര മൃഗ ചികിത്സ പദ്ധതിയില്‍ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട്, ചെങ്ങന്നൂര്‍, ഭരണിക്കാവ് എന്നീ ബ്ലോക്കുകളിലേക്ക് കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുള്ള തൊഴില്‍രഹിതരായ വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 10 രാവിലെ 11മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ല മൃഗ സംരക്ഷണ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ല മൃഗസരംക്ഷണ ഓഫീസര്‍ അറിയിച്ചു. നിയമനം ലഭിക്കുന്നവരുടെ ജോലി സമയം മുനിസിപ്പാലറ്റി പ്രദേശത്ത് വൈകിട്ട് എട്ടു മുതല്‍ അടുത്ത ദിവസം രാവിലെ എട്ടുവരെയും പഞ്ചായത്ത് പ്രദേശത്ത് വൈകിട്ട് ആറ് മണി മുതല്‍ അടുത്ത ദിവസം രാവിലെ ആറുവരെയും ആണ്. മാസം 39500 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍: 0477 2252431.
date
- Log in to post comments