ലൈഫ് മിഷന്‍ കുടുംബ സംഗമം: തൈക്കാട്ടുശേരിയില്‍ അവലോകന യോഗം
ആലപ്പുഴ :തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയില്‍ വരുന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് മുന്നോടിയായി അവലോകന യോഗം ചേര്‍ന്നു. ജനുവരി 11 നു നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും, മുന്നൊരുക്കങ്ങളും വിലയിരുത്തി. തൈക്കാട്ടുശേരി ബ്ലോക്ക് അങ്കണത്തില്‍ നടക്കുന്ന സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുക്കും . കൃഷി, ആരോഗ്യം, ഗ്രാമ വികസനം, പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ്, ശുചിത്വ മിഷന്‍ തുടങ്ങിയ വകുപ്പുകളുടെ സേവനം സംഗമത്തില്‍ ലഭ്യമാകും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനൊപ്പം തന്നെ തുടര്‍നടപടികളും പൂര്‍ത്തിയാകും.
യോഗത്തില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ് അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എ ബിജുകുമാര്‍, ആലപ്പുഴ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (പി.എ) അഷറഫ്. പി. ഹംസ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments