Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 2017-18 വര്‍ഷത്തിലേക്ക് സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി ഈ മാസം 30 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. പ്രസ്തുത വിഷയത്തില്‍ പിജി, നെറ്റ്, പിഎച്ച്ഡി യോഗ്യതയുളളവരും സര്‍വ്വീസില്‍ നിന്നും വിരമിച്ച പിഎച്ച്ഡി യോഗ്യതയുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 250290, 251566.
date
- Log in to post comments