Skip to main content
പി ഡബ്ല്യൂ ഡി കെട്ടിടസമുച്ചയത്തിന്റെ മാതൃക

പൊതുമരാമത്ത് സമുച്ചയം: പ്രവൃത്തി ഉദ്ഘാടനം അഞ്ചിന് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും

പൊതുമരാമത്ത് വകുപ്പ്  ഓഫീസ്  കെട്ടിട സമുച്ചയത്തിന്റെയും  വാരം കടാങ്കോട് -കരിക്കിന്‍ കണ്ടിച്ചിറ  റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം ജനുവരി അഞ്ച് ഞായറാഴ്ച 12ന്  പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. ഉദ്ഘാടന  ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും. മേയര്‍ സുമ ബാലകൃഷ്ണന്‍, കെ കെ രാഗേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. പിഡബ്ലൂഡി, ഇറിഗേഷന്‍ തുടങ്ങി വിവിധ  ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് ആറ് നിലകളോടു കൂടി  എല്ലാ സൗകര്യങ്ങളുമടങ്ങിയ  പിഡബ്ലൂഡി കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്.  ആറ് നിലകളുള്ള കെട്ടിടത്തില്‍ താഴെ ഗ്രൗണ്ട് ഫ്‌ളോര്‍ പാര്‍ക്കിങ്ങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൂടാതെ സെമിനാര്‍ ഹാള്‍, വിശ്രമമുറി, ടോയ്‌ലറ്റ് ബ്ലോക്ക്, കാന്റീന്‍, ഇലക്ട്രിക്കല്‍ റൂം എന്നിവയും ഒരുക്കും.  ഒന്നാം നിലയില്‍ ബില്‍ഡിങ്ങ് ഡിവിഷന്‍ ഓഫീസ്,  റോഡ് സെക്ഷന്‍ ആന്റ് അദര്‍ സെക്ഷന്‍ ഓഫീസ്, രണ്ടാം നിലയില്‍ റോഡ് ഡിവിഷന്‍ ഓഫീസ്, എന്‍ എച്ച് സബ് ഡിവിഷന്‍, എന്‍ എച്ച് സെക്ഷന്‍,   ബ്രിഡ്ജസ് ഡിവിഷന്‍ ആന്റ് സെക്ഷന്‍ ഓഫീസ്,  മൂന്നാം നിലയില്‍ എന്‍ എച്ച് ഡിവിഷന്‍, മെയിന്റനന്‍സ് ഡിവിഷന്‍, സബ് ഡിവിഷന്‍, ഇറിഗേഷന്‍ സെക്ഷന്‍,  ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ്, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ എന്നിവയും നാലാം നിലയില്‍ ഇറിഗേഷന്‍ മേജര്‍ ഡിവിഷന്‍, ഇറിഗേഷന്‍ മൈനര്‍ സബ് ഡിവിഷന്‍,  ഇന്‍ലാന്‍ഡ് നാവിഗേഷന്‍ സബ് ഡിവിഷന്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിവിഷന്‍, അഞ്ചാം നിലയില്‍ ഇറിഗേഷന്‍ എംഐ ഡിവിഷന്‍, സ്‌റ്റോര്‍ റൂം, ആറാം നിലയില്‍ സ്റ്റെയര്‍ റൂം,  വാട്ടര്‍ ടാങ്ക് എന്നിങ്ങനെയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

date