Skip to main content

റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി ജി. സുധാകരന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും

 

രാജ്യത്തിന്റെ 69-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള കോട്ടയം ജില്ലാതല ആഘോഷച്ചടങ്ങില്‍ പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ രാവിലെ 8.30ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ജനുവരി 26 രാവിലെ എട്ടിന് ആഘോഷപരിപാടികള്‍ ആരംഭിക്കും. 8.10ന് പരേഡ് കമാണ്ടര്‍ ചുമതലയേല്‍ക്കും. 8.28ന് എത്തിച്ചേരുന്ന  മുഖ്യാതിഥിയെ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനിയും ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്കും ചേര്‍ന്ന് സ്വീകരിക്കും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം 8.30ന്   മുഖ്യാതിഥി പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരിശോധിച്ച് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും.       

  സായുധ പൊലീസ്,ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്,  ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ എന്നിവ പരേഡില്‍ അണിനിരക്കും. സ്റ്റുഡന്റ്‌സ് പോലീസ്, എന്‍.സി.സി., സ്‌കൗട്ട്‌സ്, ഗൈഡ്‌സ് പ്ലാറ്റൂണുകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാന്‍ഡ്‌സെറ്റും ആഘോഷത്തിന് മാറ്റു കൂട്ടും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-158/18)

date