Post Category
റിപ്പബ്ലിക് ദിനാഘോഷം : ജീവനക്കാര്‍ പങ്കെടുക്കണം - ജില്ലാ കളക്ടര്‍
ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ബി.എസ്.തിരുമേനി അറിയിച്ചു. ജില്ലാതല ആഘോഷങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ടിലാണു നടക്കുക. കളക്ട്രേറ്റിലെ എല്ലാ ജീവനക്കാരും ചടങ്ങുകളില്‍ പങ്കെടുക്കണം. ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സ്കൂളുകള്‍, കോളേജുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ജീവനക്കാരുടെ സാന്നിദ്ധ്യം അതത് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണമെന്ന് കളക്ടര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-159/18)
date
- Log in to post comments