Skip to main content

ദേശീയ പെന്‍ഷന്‍ പദ്ധതി: ക്ലാസ് സംഘടിപ്പിച്ചു

 

 

  ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) സംബന്ധിച്ചു കേരള ഹൗസിലെ ജീവനക്കാര്‍ക്കായി ധനകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ കേരള ഹൗസ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന പ്രോട്ടോക്കോള്‍ ഓഫീസര്‍ എം. സലിം ഉദ്ഘാടനം ചെയ്തു. നാഷണല്‍ സെക്യൂരിറ്റീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിലെ (എന്‍എസ്ഡിഎല്‍) അസി. വൈസ് പ്രസിഡന്റ് സുനില്‍ സാമുവല്‍, ധനകാര്യ വകുപ്പ് സെക്ഷന്‍ ഓഫീസര്‍  അഭിലാഷ് രവീന്ദ്രന്‍ എന്നിവര്‍ ക്ലാസ് നയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഡിസംബര്‍ വരെ 63093 ജീവനക്കാര്‍ എന്‍പിഎസില്‍ അംഗങ്ങളായി. ഇവരുടെ പെന്‍ഷന്‍ വിഹിതമായി 702.57 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

 

date