കുട്ടികളെ അനധികൃതമായി വില്പനയും കൈമാറ്റവും തടയല്‍: ആശുപത്രി ജീവനക്കാര്‍ക്ക് ദത്തെടുക്കല്‍ നിയമത്തില്‍ പരിശീലനം നല്‍കി
കുട്ടികളെ അനധികൃതമായി കൈമാറ്റം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും തടയുന്നത് ലക്ഷ്യമിട്ട് ആശുപത്രി ജീവനക്കാര്‍ക്ക് ദത്തെടുക്കല്‍ നിയമം സംബന്ധിച്ച് ബോധവത്കരണം നടത്തി. ജില്ലയിലെ സര്‍ക്കാര്‍-സര്‍ക്കാരിതര ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത ഉദ്ഘാടനം ചെയ്തു.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതിനിധികളായ ഡോ. അബ്ദുള്‍ ഹക്കീം, ഡോ.രമ വേണുഗോപാല്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം വി.പി.കുര്യാക്കോസ് ,പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍ ഐ സി) പി സുബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഐ ടി എല്‍ റസിഡന്‍സിയില്‍ നടന്ന പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഫാ.ജോസ് പോള്‍ അധ്യക്ഷനായി.
സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി പ്രോഗ്രാം ഓഫീസര്‍ സിസിലി ബേബി 'ദത്തെടുക്കലും നടപടിക്രമങ്ങളും' വിഷയത്തില്‍ ക്ലാസ്സെടുത്തു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്ന് നിരവധി ജീവനക്കാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്തു.
- Log in to post comments