Skip to main content

വാഹന ഗതാഗതം പുനഃക്രമീകരിച്ചു

ആലപ്പുഴ:പവ്വർ ഹൗസ് ബ്രിഡ്ജ് (ശവക്കോട്ട പാലം) വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ജനുവരി ഒൻപതു മുതൽ നഗരത്തിൽ വാഹന ഗതാഗതം പുനഃക്രമീകരിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം.ടോമി അറിയിച്ചു. ശവക്കോട്ട പാലത്തിന്റെ പണി നടക്കുന്നതിനാൽ  നഗരത്തിൽ ഭാഗിക ഗതാഗതനിയന്ത്രണം ഉണ്ടാകും.

എറണാകുളം ഭാഗത്തു നിന്നു വരുന്ന  വാഹനങ്ങൾ കൊമ്മാടി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കൊമ്മാടി പാലം കയറി വലത്തോട്ട് തിരിഞ്ഞ് സെന്റ് മേരീസ് സ്‌കൂളിനു മുൻ വശത്തു കൂടി മട്ടാഞ്ചേരി പാലത്തിനു സമീപത്തു കൂടി ഇടത്തോട്ട് തിരിഞ്ഞ് വൈ.എം.സി.എ   ജംഗ്ഷനിലെത്തി പാലം കയറി നേരേ കായംകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നിലവിലുള്ള പോലെ ശവക്കോട്ട പാലം വഴി കടന്നു പോകാവുന്നതാണ്. ജില്ലയിൽ ദേശീയ പാതയിലൂടെ  ട്രെയിലർ പോലുള്ള വലിയ വാഹനങ്ങൾ രാത്രി എട്ടു മണിക്ക് ശേഷം മാത്രമെ കടത്തി വിടുകയുള്ളൂ. പകൽനേരം നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണ സമയത്ത് മേൽ പറഞ്ഞ സ്ഥലങ്ങളിൽ അനധികൃതമായ പാർക്കിംഗ് അനുവദിച്ചിട്ടില്ലാത്തതിനാൽ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.

 

date