Skip to main content

സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു

ആലപ്പുഴ: ജില്ല ക്യാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.റ്റി. സ്‌കാൻ സെന്ററിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. രണ്ടൊഴിവാണുള്ളത്.  55 വയസിനു താഴെ പ്രായമുള്ള കേന്ദ്ര സർക്കാർ അംഗീകൃത വിമുക്ത ഭടന്മാർ(പുരുഷന്മാർ)ക്ക് അപേക്ഷിക്കാം.നിയമനം താൽക്കാലികമാണ്. അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.താൽപര്യമുള്ള അപേക്ഷകർ വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അറ്റസ്റ്റ് ചെയ്ത ഒരു സെറ്റ് പകർപ്പ് സഹിതം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ജനുവരി 14ന് രാവിലെ 11.30ന് ഹാജരാകണം.
 

date