Skip to main content

മലമ്പുഴ മണ്ഡലത്തില്‍ 81.74 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍

മലമ്പുഴ നിയോജക മണ്ഡലത്തില്‍ 81.74 കോടിയുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തിനകം നടപ്പാക്കിയതായി വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ അറിയിച്ചു. 2015-16ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ മുണ്ടൂര്‍-കൂട്ടുപാത-കീഴ്പ്പാടം-ഒമ്പതാംമൈല്‍ റോഡ് നവീകരണം തുടങ്ങി. മരുതറോഡ് -കല്ലേപ്പുള്ളി-നരകംപുള്ളി റോഡ് നവീകരണവും രണ്ട് കോടി ചെലവില്‍ പൂര്‍ത്തിയാക്കി . മന്തക്കാട്-മലമ്പുഴ ഡാം റോഡ് നവീകരണത്തിന്റെ ആദ്യഘട്ടം ഒരു കോടി ചെലവില്‍ പുരോഗമിക്കുകയാണ്. 

    2016-17ലെ ബജറ്റിലുള്‍പ്പെടുത്തിയ പാലക്കാട്-മലമ്പുഴ റോഡ് നവീകരണം 50 ലക്ഷം ചെലവില്‍ ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കും. പത്തിരിപ്പാല കോങ്ങാട് റോഡില്‍ കേരളശ്ശേരി ജങ്ഷന്‍ റോഡ് , പാറ-കാരാട്ടുകുളം റോഡ്, അകത്തേത്തറ എന്‍.എസ്.എസ്.എഞ്ചിനീയറിങ് കോളെജ് റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. പുത്തൂര്‍-കൊട്ടേക്കാട് റോഡിന്റേയും കഞ്ചിക്കോട്-പാറ-കുന്നാച്ചി-കല്ലുകുട്ടിയാല്‍ റോഡിന്റേയും നവീകരണ പ്രവൃത്തികള്‍ തുടങ്ങി. മുട്ടികുളങ്ങര -കല്ലംപറമ്പ് -ധോണി റോഡ്  നവീകരണം ഉടന്‍ തുടങ്ങും. ഏഴക്കാട്-വെള്ളിക്കാട് റോഡ് നവീകരണത്തിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. 

    2017-18ലെ ബജറ്റിലുള്‍പ്പെടുത്തിയ മേനോന്‍ പാറ-ചുള്ളിമട റോഡ് നവീകരണത്തിനുള്ള  എസ്റ്റിമെറ്റ് പരിശോധനാ ഘട്ടത്തിലാണ്. നബാര്‍ഡ് ഫണ്ട് വിനിയോഗിച്ച് കൊടുമ്പ്-പടലിക്കാട് കനാല്‍ ബണ്ട് റോഡ് നവീകരണം പൂര്‍ത്തിയായി. ഉമ്മിണി-പാപറമ്പ് സബ് സ്റ്റേഷന്‍ റോഡ് പ്രവൃത്തി പുരോഗമിക്കുകയാണ്.

    2016-17-ല്‍ കിഫ്ബി 10ലക്ഷം വീതം അനുവദിച്ച അഞ്ച് പ്രവൃത്തികളുടെ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാവുന്നുണ്ട്. മലമ്പുഴ റിങ് റോഡിന് കുറുകെ പാലം, റെയില്‍വെ കോളനി-മുട്ടിക്കുളങ്ങര റോഡ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്-മുപ്പന റോഡ്, പാറ-പൊള്ളാച്ചി റോഡ്, പാറ-മണ്ണുകാട്-പനമ്പള്ളി റോഡ് നവീകരണവും കോരയാര്‍ പുഴയ്ക്ക് കുറുകെ പാലവും നിര്‍മിക്കുന്നതിനാണ് തുക അനുവദിച്ചത്. 

    ഇതുകൂടാതെ 2016-17ലെ സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.എല്‍.റ്റി.എഫ്) നടപ്പാക്കുന്ന 210 ലക്ഷത്തിന്റെ 14 പ്രവൃത്തികളും 2017-18ല്‍ നടപ്പാക്കുന്ന 201 ലക്ഷത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. 
 

date