കേരള ശാസ്ത്ര കോണ്‍ഗ്രസ് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
30ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ജനുവരി 28ന് രാവിലെ 10 മണിക്ക് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുവശാസ്ത്രജ്ഞര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡലുകള്‍, ഡോ. വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ അവാര്‍ഡ്, കെ.എസ്.സി.എസ്.ടി.ഇ-എസ്.ജി.ആര്‍.എഫ്-സ്പാര്‍ക് അവാര്‍ഡ് എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍: ചരിത്രവും വര്‍ത്തമാനവും' എന്ന ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ശാസ്ത്ര കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ ശാസ്ത്ര കോണ്‍ഗ്രസിലെ പ്രബന്ധങ്ങളുടെ സംഗ്രഹ പതിപ്പ് പി.കെ ശ്രീമതി ടീച്ചര്‍ എം.പി പ്രകാശനം ചെയ്യും. എ.എന്‍. ഷംസീര്‍ എം.എല്‍.എ, കോളജ് പ്രിന്‍സിപ്പല്‍ എല്‍.എന്‍ ബീന എന്നിവര്‍ ആശംസകള്‍ നേരും.
ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ദേശീയ ശാസ്ത്ര പ്രദര്‍ശനം ഇന്ന് (ജനു. 26) രാവിലെ പത്തിന് തലശ്ശേരി സിറ്റി സെന്ററില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
പി.എന്‍.സി/244/2018
- Log in to post comments