ദേശീയ സമ്മതിദായക ദിനാചരണം നടത്തി
വോട്ടറാകുന്നതില് അഭിമാനിക്കൂ, വോട്ട് ചെയ്യാന്‍ തയ്യാറെടുക്കൂ എന്ന സന്ദേശവുമായി ദേശീയ സമ്മതിദായക ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യമാകെ ദേശീയ സമ്മതിദായക ദിനാചണം സംഘടിപ്പിക്കുന്നത്. കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിപാടി സിനിമാ താരം അനശ്വര രാജന് ഉദ്ഘാടനം ചെയ്തു. എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം സമ്മാനദാനം നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍(എല്‍എ) കെ കെ അനില്‍കുമാര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) ഷാമിന് സെബാസ്റ്റിയന് സ്വാഗതവും കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന് നന്ദിയും പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ബിഎല്‍ഒമാര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും കോളേജുകളില്‍ റോള്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും ചടങ്ങില്‍ ്രപശംസ പത്രവും പുരസ്ക്കാരവും സമ്മാനിച്ചു. മികച്ച ബിഎല്‍ഒമാരായ ദമ്പതികള്‍ക്കും പരിപാടിയില്‍ പുരസ്ക്കാരം നല്കി.
പി.എന്‍.സി/244/2018
- Log in to post comments