ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിക്ക് ഇന്ന് തുടക്കമാകും ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും
പച്ചക്കറി കൃഷിയില്‍ സ്വയം പര്യപ്തതയും വിഷമുക്തമായ പച്ചക്കറി ഉത്പാദിപ്പിച്ച് ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 'ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയ്ക്ക് ഇന്ന് (ജനുവരി 11) ജില്ലയില്‍ തുടക്കമാകും. എടപ്പാള്‍ പൊറൂക്കര യാസ്‌പോ ക്ലബ് പരിസരത്ത് നടക്കുന്ന പരിപാടി രാവിലെ 11ന് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്റ്റെഷന്‍ ഡോ.ജിജു.പി.അലക്‌സ്, വെള്ളാനിക്കര ഹോള്‍ട്ടികള്‍ച്ചര്‍ അസോസിയേറ്റ് ഡീന്‍ ഡോ.എന്‍.സി നാരായണന്‍ തുടങ്ങിയവര്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
ആരോഗ്യവകുപ്പിന്റെ എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം എന്ന ആര്‍ദ്രം പദ്ധതിയുമായി സംയോജിപ്പിച്ചാണ് 'ജീവനി പദ്ധതി 'നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജൈവരീതിയില്‍ ജീവനിപോഷകത്തോട്ടങ്ങള്‍ വ്യാപിപ്പിക്കും. പരമ്പരാഗത വിത്തിനങ്ങളുടെ വ്യാപനം, കൃഷിപാഠശാല വഴി പരിശീലനം, സൂക്ഷ്മ ജലസേചന യൂനിറ്റുകള്‍, മട്ടുപ്പാവ് കൃഷി തുടങ്ങി വിവിധ ഘടകങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
- Log in to post comments