ഒ ഇ സി സ്‌കോളര്‍ഷിപ്പ്: 20 വരെ വിവരങ്ങള്‍ ചേര്‍ക്കാം
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അര്‍ഹരായ ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്ക് 20 വരെ www.scholarship.itschool.gov.in ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്.
2017-18 വര്‍ഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം സ്‌കൂള്‍ പ്രധാനാധ്യാപകരുടെ ഔദേ്യാഗിക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. അവ എത്രയും വേഗം പിന്‍വലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത് അക്വിറ്റന്‍സ് പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് അയക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
2015-16 വര്‍ഷങ്ങളില്‍ ഒ ഇ സി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷിച്ചതിനുശേഷം ബെനിഫിഷ്യറി ലിസ്റ്റ് കിട്ടിയിട്ടും ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളില്‍ ആനുകൂല്യം ക്രെഡിറ്റ് ആകാത്ത സ്‌കൂളുകള്‍ സ്‌കൂള്‍ കോഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം രേഖാമൂലം മേഖലാ ഓഫീസില്‍ അറിയിക്കണം.
പി എന്‍ സി/4194/2017
- Log in to post comments