Post Category
യുവജനങ്ങള്‍ക്ക് സാഹസിക യാത്രാ ക്യാമ്പ്
ദേശീയ സാഹസിക അക്കാദമി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 9, 10 തീയതികളില്‍ ആറളം വന്യജീവി സങ്കേതത്തില്‍ സൗജന്യമായി സാഹസികയാത്രാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്കാണ് പ്രവേശനം.
താല്‍പര്യമുളളവര്‍ ബയോഡാറ്റയും വയസുതെളിയിക്കുന്ന ഏതെങ്കിലും രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം naasckannur@gmail.com എന്ന മെയിലില്‍ അപേക്ഷിക്കണം. അവസാന തീയതി: നവംബര്‍ 25. വിലാസം: സ്‌പെഷ്യല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി, കലക്ടറേറ്റ് ബില്‍ഡിങ്ങ്, കണ്ണൂര്‍-2. ഫോണ്‍: 9895314639.
പി എന്‍ സി/4198/2017
date
- Log in to post comments