Post Category
സ്റ്റുഡന്‍റ്സ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു
ആലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ താമസിച്ച് പഠിക്കുന്ന അഞ്ച് മുതല്‍ പ്ലസ് ടൂ വരെ ക്ലാസ്സ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആവശ്യമായ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി സ്റ്റുഡന്‍റ്സ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2020 മാര്‍ച്ച് 31 വരെയാണ് നിയമനം. പ്രതിമാസം 20,000 രൂപ വീതം ഓണറേറിയം നല്‍കും . താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 29 ന് 11 മണിക്ക് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0477 2252548.
date
- Log in to post comments