Skip to main content

ശ്രീ അയ്യങ്കാളി ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം

 

 

ആലപ്പുഴ: ശ്രീ. അയ്യങ്കാളി മെമ്മോറില്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനത്തിനായി കായിക പ്രതിഭകളായ എസ്.സി./എസ്.ടി. വിഭാഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം വെള്ളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ സ്പോര്‍ട്സ് സ്കൂളിലേയ്ക്ക് 2020-21 അധ്യയന വര്‍ഷത്തെ അഞ്ച്, ഏഴ്, പ്ലസ് വണ്‍ ക്ലാസിലേക്ക് സ്പോര്‍ട്സില്‍ അഭിരുചിയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. ഇതിനായി ജനുവരി 24ന് രാവിലെ ഒമ്പതു മുതല്‍ ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ്. സ്കൂള്‍ ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും. ആവശ്യമായ രേഖകള്‍: നാല്, ആറ്, പത്താം ക്ലാസ് സ്കൂള്‍ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി/ജനന സര്‍ട്ടിഫിക്കറ്റുകള്‍, സ്പോര്‍ട്ട്സ് ഇനത്തില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍. പ്രവേശനം കായികക്ഷമത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252548, 9746661446.

date