Skip to main content

ഓണ്‍ലൈന്‍ വിപണനം: ലോട്ടറി ഏജന്റിനെ അറസ്റ്റുചെയ്തു

നിയമംലംഘിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഓണ്‍ലൈനായി വിപണനം നടത്തിയ ഫെനിക്‌സ് ഇന്ത്യ എന്ന പോര്‍ട്ടലിന്റെ നടത്തിപ്പുകാരനായ കൊല്ലം ജില്ലയിലെ ഭാഗ്യക്കുറി ഏജന്റ് അനന്തകൃഷ്ണനെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.  സമാന വിഷയത്തില്‍ അനന്തകൃഷ്ണന്റെ ഉടസ്ഥതയിലുള്ള ക്യൂ 4802 നമ്പര്‍ ഏജന്‍സി 2017 ഡിസംബറില്‍ വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു.  ഈ ഏജന്‍സിയുടെ നടത്തിപ്പുകാരനായ അനന്തകൃഷ്ണന്‍ മറ്റ് ഏജന്റുമാരില്‍ നിന്നും ടിക്കറ്റ് വാങ്ങി വീണ്ടും ഇത്തരത്തില്‍ വിപണനം നടത്തുന്നതായി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.  ഈ ഏജന്റുമാരുടെ ഏജന്‍സി റദ്ദാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.  

ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഇന്റര്‍നെറ്റ്, വാട്‌സ്അപ്പ്, മെബൈല്‍ ഫോണ്‍ തുടങ്ങിയവ മുഖാന്തിരം വില്‍പ്പന നടത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളതാണ്.  കേരള പേപ്പര്‍ ലോട്ടറി റെഗുലേഷന്‍ റൂള്‍സ് 6 (2) പ്രകാരം ഇത്തരം ഓണ്‍ലൈന്‍ വ്യാപരം വിലക്കിയിട്ടുള്ളകാര്യം മാധ്യമങ്ങള്‍ മുഖേന  പൊതുജനങ്ങളെ അറിയിച്ചിട്ടുള്ളതാണെന്നും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

പി.എന്‍.എക്‌സ്.376/18

date